സംസ്ഥാന വടംവലിചാമ്പ്യൻഷിപ്പ് മിക്സഡ് വിഭാഗത്തിൽ കാസർകോടിന് ഒന്നാം സ്ഥാനം
കാഞ്ഞങ്ങാട്: കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ നടന്ന 27-മത് സിനിയർ മിക്സ് വടംവലി ചാമ്പ്യൻഷിപ്പിൽ കാസർകോട് ജില്ല ആദ്യമായി ഒന്നാം സ്ഥാനം നേടി ജില്ലക്ക് അഭിമാനമായി. രണ്ടാം സ്ഥാനം തൃശൂരും മൂന്നാം പാലക്കാടും നേടി.ഹരീഷ്. ദോഡ്ഡുവായൽ ), കെ
രാഹുൽ (പെർളടുക്കം ), പി
ബിജേഷ് (മുളിയാർ ), കെ ഹാരിസ് (ഉദുമ ),സുധീഷ് കുമാർ കോടക്കൈ ( മാങ്ങാട് ) ,കെ ശ്രീകല (തണ്ണോട്ട് ), എസ് ശാലിനി (ബന്തടുക്ക ), പി മാളവിക. (മൈലാട്ടി ),സതി (കിക്കാനം).എം വി സിന്ധു. (ബങ്കളം ) എന്നിവരാണ് ജില്ലക്ക് വേണ്ടി മൽസരത്തിന് ഇറങ്ങിയത് .ബാബു കോട്ടപ്പാറയാണ് ടീം കോച്ച് .പി .ആതിരയാണ് മാനേജർ.വനിത വിഭാഗത്തിൽ ജില്ല നാലാം സ്ഥാനവും നേടി.