സർക്കാറിനെതിരെ സ്പീക്ക് യംഗ് വേദിയിലേക്ക് യൂത്ത് ലീഗ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
നീലേശ്വരം: അർഹരായ യുവാക്കളുടെ തൊഴിൽ തട്ടിയെടുത്ത എൽഡിഎഫ് സർക്കാറിനെതിരെ സ്പീക്ക് യംഗ് വേദിയിലേക്ക് യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പടന്നക്കാട് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
മാർച്ച് മുനിസിപ്പൽ മുസ്ലിം ലീഗ് സെക്രട്ടറി സാജിദ് പടന്നക്കാട് ഉൽഘാടനം ചെയ്തു
മണ്ഡലം പ്രസിഡൻ്റ് ആസിഫ് ബല്ലാകടപ്പുറം അദ്ധ്യക്ഷത വഹിച്ചു ജനറൽ സെക്രടറി എം.പി നൗഷാദ് സലിം ബാരിക്കാട് റമീസ് ആറങ്ങാടി, ആബിദ് ആറങ്ങാടി, സന മാണിക്കോത്ത്, ഇഖ്ബാൽ വെള്ളിക്കോത്ത് ,സിദ്ധീഖ് ഞാണിക്കടവ്, സി .പി അബ്ദുറഹ്മാൻ, ബഷീർചിത്താരി, ഇർഷാദ് ആറങ്ങാടി, അറഫാത്ത് ഇ.കെ, റംഷിദ് കൊത്തിക്കാൽ ആഷിക്ക് മണിക്കോത്ത്, ആസിഫ് മാണിക്കോത്ത് എന്നിവർ സംബന്ധിച്ചു