കാറും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നബേഡകം വലിയപാറ സ്വദേശി മരിച്ചു
കാസർകോട്:: കഴിഞ്ഞ തിങ്കളാഴ്ച കാഞ്ഞങ്ങാട് സൗത്തില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. ബേഡകം വലിയപാറ വണ്ണാത്തിക്കാനത്തെ ഗോവിന്ദന്‍നായര്‍-ബേബി എന്നിവരുടെ മകന് എം രൂപേഷ് (27) ആണ് ഇന്ന് മരണപ്പെട്ടത്. സഹോദരി: റീഷ്മ. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം രൂപേഷ് സഞ്ചരിച്ച സ്കൂട്ടിയില്‍ എതിരെ വരികയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. പൂന്നയില് സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു രൂപേഷ്