കരിച്ചേരിയിലെ മുതിര്‍ന്ന സിപിഎം നേതാവ്കെ കൃഷ്ണന് നായര്‍ അന്തരിച്ചു
പൊയിനാച്ചി:: കരിച്ചേരി കെട്ടിന്നുള്ളിലെ മുതിര്‍ന്ന സിപിഐഎം നേതാവ് കെ കൃഷ്ണന് നായര്‍ (78) അന്തരിച്ചു. ഭാര്യ: നാരായണിയമ്മ. മക്കള്‍: വേണുഗോപാലന്‍ ( ഗള്‍ഫ് ), സുരേന്ദ്രന് കരിച്ചേരി (സിപിഐഎം പനയാല്‍ ലോക്കല്‍ കമ്മിറ്റി അംഗം), നളിനാക്ഷന്, പ്രജിത (പെരുമ്പള ). മരുമക്കള്‍ രജനി, ശ്യാമ (കൊട്ട്യാടി), ആതിര, മുരളി (പെരുമ്പള ). സഹോദരങ്ങള്‍: പരേതയായ നാരായണിയമ്മ (പയറ്റിയാല്‍, കുയ്യങ്ങാനം) നാരായണന് നായര്‍ (പയറ്റിയാല്‍), രാഘവന് നായര്‍, കുമാരന് നായര്‍, ദാമോദരന്‍ നായര്‍(കരിച്ചേരി).