വെള്ളരിക്കുണ്ട് സ്കൂള്‍ കെട്ടിട നിര്‍മാണത്തിൽ വെട്ടിപ്പ്, വിജിലന്‍സ് മിന്നൽ പരിശോധന നടത്തി
വെള്ളരിക്കുണ്ട് : ബളാല്‍ പഞ്ചായത്ത് പദ്ധതിയായ കനകപള്ളിതട്ട് ജിഎല്‍പി സ്കൂള്‍ കെട്ടിടം പുനരുദ്ധാരണം നടത്തിയതിലെ ക്രമക്കേട് സംബന്ധിച്ചും പദ്ധതി പ്രകാരമുള്ള ചുറ്റുമതില്‍ നിര്‍മാണം നടത്തിയില്ലെന്ന പരാതിയിലും കാസര്‍കോട് വിജിലന്‍സ് ഡിവൈഎസ്പി ഡോ. പി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ വിജിലന്‍സ് സംഘം മിന്നല്‍ പരിശോധന നടത്തി. കെട്ടിട പുനരുദ്ധാരണ പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് കണ്ടെത്തിയ വിവരങ്ങള്‍ സംബന്ധിച്ച് വിജിലന്‍സ് ഡയരക്ടര്‍ക്ക് റിപ്പോര്‍ട്ട് സമപ്പിച്ച് അനന്തര നടപടി കൈകൊള്ളുമെന്ന് അധികൃതര്‍ അറിയിച്ചു. പരിശോധനയില്‍ നീലേശ്വരം കെട്ടിട വിഭാഗം അസി.എന്‍ജിനീയര്‍ ബിജു, എസ്ഐ രമേശന്, വിജിലന്‍സ് ഉദ്യോഗസ്ഥരായ രാജീവന്, കൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.