കലാസ്വാദകർക്ക് ആവേശം പകർന്ന്കാഞ്ഞങ്ങാട് ആർട്ട് ഗാലറി തുറന്നു.
കാഞ്ഞങ്ങാട്: മാസങ്ങളോളം അടച്ചിട്ടിരുന്ന കാഞ്ഞങ്ങാട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ജില്ലയിലെ അഞ്ച് കലാകാരന്മാരുടെ ചിത്രപ്രദർശനം ചിത്രകാരൻ കെ.എ. ഗഫൂർ സാർ ഉത്ഘാടനം ചെയ്തപ്പോൾ ഗാലറിക്ക് ഒരു പുതുജീവൻ വന്നു. ജില്ലയിലെ കലാകാരന്മാരായ ഷീബ ഈയ്യക്കാട്, സിമി പ്രദീപ്, വിപിൻ പലോത്ത്, അൻസീർ, വിപിൻവടക്കിനിയിൽ എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. എല്ലാ ചിത്രങ്ങളും മികച്ച നിലവാരം പുലർത്തുന്നവയാണ്. 18 വരെ നീണ്ട് നിൽക്കുന്ന പ്രദർശനം കണ്ട് കലാകാരൻമാരെ പ്രോത്സാഹിപ്പിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു. . One village many perspective എന്ന പേരിൽ നടക്കുന്ന ഈ പ്രദർശനം പേരു് പോലെത്തന്നെ ഗ്രാമത്തിൻ്റെ ഉൾത്തുടിപ്പ് നിറഞ്ഞ് നിൽക്കുന്നതാണ്.