എറണാകുളം : പാലാരിവട്ടം മേല്‍പാലം അഴിമതിക്കേസില്കുടുങ്ങിയ മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് കഴിഞ്ഞ മൂന്നരവര്‍ഷത്തിനിടെ ദുബായ് സന്ദര്‍ശിച്ചത് 70 തവണയെന്നു വിജിലൻസ് കണ്ടെത്തൽ. ഇപ്പോള്‍ ദുബായിലുള്ള ഇബ്രാഹിംകുഞ്ഞ് തിരിച്ചെത്തിയാലുടന്ഇത് സംബന്ധിച്ചു വിശദീകരണം തേടാനാണു വിജിലന്സ്നീക്കം.അതിനിടെ അഴിമതിക്കേസിൽ കുടുങ്ങിയ മുൻമന്ത്രിയോട് മഞ്ചേശ്വരമടക്കം ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങരുതെന്ന് മുസ്ലിംലീഗ് കർശന നിർദ്ദേശം നൽകി .
പാലാരിവട്ടം അഴിമതി ആരോപണം തിരിച്ചടിയാകുമെന്നതിനാലാണിത്. ഇതേതുടര്‍ന്നാണ് ഇബ്രാഹിംകുഞ്ഞ് വിദേശത്തേക്കു പോയതെന്നു ലീഗ് വൃത്തങ്ങള്‍ പറയുന്നു.. ലീഗ് മത്സരിക്കുന്ന മഞ്ചേശ്വരത്ത് പാര്‍ട്ടിയിലെ മറ്റു പ്രമുഖനേതാക്കളെല്ലാം പ്രചാരണരംഗത്തു സജീവമാണ്.
2016-നു ശേഷമായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ വിവാദ ദുബായ് യാത്രകള്‍. ഉംറ അനുഷ്ഠിക്കാന്‍ സൗദിയിലേക്കു പോയ ഇബ്രാഹിംകുഞ്ഞ് ഇപ്പോള്‍ ദുബായിലുണ്ടെന്നാണ് വിജിലൻസ് സ്ഥിരീകരണം. കൊച്ചിയില്‍നിന്നു സൗദിയിലേക്കു നേരിട്ടു വിമാന സര്‍വീസുള്ളപ്പോള്‍ എന്തിനാണു ദുബായില്‍ പോയതെന്നു വിജിലന്‍സ് അന്വേഷിക്കുന്നു. ദുബായില്‍ ഇബ്രാഹിംകുഞ്ഞിനു ബിനാമി ഇടപാടുകളുണ്ടോയെന്നും പരിശോധിക്കും. പാലാരിവട്ടം അഴിമതി നടന്ന 2012-14 കാലയളവിനുശേഷം ഇബ്രാഹിംകുഞ്ഞിന്റെ ഉറ്റബന്ധുക്കളുടെ സ്വത്തുവിവരമാണിപ്പോള് വിജിലന്‍സ് അന്വേഷിക്കുന്നത്.
.