‘വര്‍ഗീയവിഷം ചീറ്റിയ ഒരാള്‍ കോണ്‍ഗ്രസിലേക്ക്, ഇയാളെ സ്വീകരിക്കാൻ ചില്ലറ ഉളുപ്പൊന്നും പോരാ…’; കോണ്‍ഗ്രസ് സഹയാത്രികന്റെ കുറിപ്പ് വൈറലായി
കൊച്ചി :സംവിധായകന് മേജര്‍ രവി കോണ്‍ഗ്രസിന്റെ ഭാഗമായതിനെ വിമര്‍ശിച്ച് അഭിഭാഷകനും രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ സ്റ്റേറ്റ് ഇന്‍ചാര്‍ജും കോണ്‍ഗ്രസ് സഹയാത്രികനായ അനൂപ് വിആര്‍. വര്‍ഗീയവിഷം വമിച്ച പ്രസ്താവനകള്‍ നടത്തിയ ഒരാള്‍ അതൊന്നും ഒരു വാക്ക് പോലും തള്ളിപ്പറയാതെ കോണ്‍ഗ്രസ് വേദിയിലേക്ക് സ്വീകരിക്കപ്പെടുന്നു എന്നിടത്ത് കുഴപ്പമുണ്ടെന്ന് അനൂപ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി പറയുന്നു. ഇത്തരക്കാരെ ആഘോഷിക്കണമെങ്കില്‍ ചില്ലറ ഉളുപ്പൊന്നും പോരായെന്നും അനൂപ് പരിഹസിക്കുന്നു.
കുറിപ്പ് ചുവടെ:’മേജര്‍ രവി കോണ്‍ഗ്രസില്‍ വന്നാല്‍ എന്താണ് കുഴപ്പം എന്ന് ചോദിച്ചാല്‍, ഏറ്റവും വര്‍ഗീയവിഷം വമിച്ച പ്രസ്താവനകള്‍ നടത്തിയ ഒരാള്‍ അതൊന്നും ഒരു വാക്ക് പോലും തള്ളിപ്പറയാതെ കോണ്‍ഗ്രസ് വേദിയിലേക്ക് സ്വീകരിക്കപ്പെടുന്നു എന്നിടത്ത് തന്നെയാണ് കുഴപ്പം. അയാള്‍ അയാളുടെ പഴയ പ്രസ്താവനകള്‍ തള്ളിപ്പറഞ്ഞിട്ടില്ല. നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ല. കോണ്‍ഗ്രസ് ഇനിയും അയാള്‍ ഉദ്ദേശിക്കുന്ന തരത്തിലേയ്ക്ക് നന്നാവാന്‍ ഉണ്ട് എന്ന് ആണ് ഇപ്പോഴും അയാള്‍ പറയുന്നത്, എന്നാലേ കോണ്‍ഗ്രസില്‍ അംഗത്വം സ്വീകരിക്കൂ എന്നും അയാള്‍ പറയുന്നു. എന്നിട്ടും അയാളെയൊക്കെ ആഘോഷിക്കണമെങ്കില്‍, ചില്ലറ ഉളുപ്പ്കേടൊന്നും പോരാ…’
മേജര്‍ രവി കോണ്‍ഗ്രസില്‍ വന്നാല്‍ എന്താണ് കുഴപ്പം എന്ന് ചോദിച്ചാല്‍, ഏറ്റവും വര്‍ഗീയവിഷം വമിച്ച പ്രസ്താവനകള്‍ നടത്തിയ ഒരാള്‍ അതൊന്നും..