കുടിയേറ്റ ഗ്രാമങ്ങളെ ബന്ധിപ്പിച്ച് പുതിയ പെർള ﹣- കുമളി കെഎസ്ആർടി 15ന് സർവ്വീസ് ആരംഭിക്കും
കാഞ്ഞങ്ങാട് :കുടിയേറ്റ ഗ്രാമങ്ങളെ ബന്ധിപ്പിച്ചു പുതിയ പെർള ﹣- കുമളി കെഎസ്ആർടിസർവ്വീസ് 15ന് സർവ്വീസ് ആരംഭിക്കും. 15ന് മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യുന്ന ബസ് സർവ്വിസ് 16ന് രാവിലെ പെർളയിലെത്തും. വൈകീട്ട് 5.30ന് പെർളയിൽ നിന്ന് സർവ്വീസ് ആരംഭിക്കുന്ന ബസ് ബദിയടുക്ക﹣- മുള്ളേരിയ ﹣- ബോവിക്കാനം, എരിഞ്ഞിപ്പുഴ,കുറ്റിക്കോൽ, ഒടയഞ്ചാൽ, പരപ്പ, വെള്ളരിക്കുണ്ട്, ചെറുപുഴ തളിപ്പറമ്പ് ദേശീയപാതവഴി തൃശുർ കോതമംഗലം ചെറുതോണി, കട്ടപ്പന വഴിയാണ് കുമളിയിലേക്ക് സർവ്വീസ് നടത്തുക മലയോര പാസഞ്ചേഴ്സ് അസോസിയേഷൺ സെക്രട്ടറി എം വി രാജു കെഎസ്ആർടസി ഡയറക്ടർബോർഡംഗം ടി കെ രാജൻ മുഖേന നൽകിയ നിവേദത്തിൽ മന്ത്രി എംഎം മണി പ്രത്യേകതാൽപര്യമെടുത്താണ് ബസ് സർവ്വീസ് അനുവദിച്ചത്