അധികൃതരുടെ കനിവു കാക്കാതെ വെള്ളച്ചിയമ്മ വിട പറഞ്ഞു.
വെസ്റ്റ്എളേരി:ഭരണാധികാരികളുടേയും ഉദ്യോഗസ്ഥരുടേയും കനി വിനോ കാരുണ്യത്തിനോ കാത്തു നിൽക്കാതെ ഏവരെയും നൊമ്പരപ്പെടുത്തി കാസർഗോഡ് ജില്ലയിലെ വെസ്റ്റ്എളേരി പഞ്ചായത്ത് (വാർഡ് 10) ലെ വെള്ളച്ചിയമ്മ എന്ന ആദിവാസി വയോധികവിട പറഞ്ഞു…. മാനസിക രോഗത്തിന് അടിപ്പെട്ട് വർഷങ്ങളായി ദുരിത ജീവിതത്തിൽ നട്ടം തിരിഞ്ഞിരുന്ന ഈ അമ്മയുടെ രണ്ടു മക്കളും മോളി (40) രാഘവൻ (35) മാനസിക പ്രശ്നമുള്ളവരാണ്.! ഇവരെയെല്ലാം കൂലിപ്പണിയെടുത്ത് സംരക്ഷിച്ചു പോരുന്ന മരുമകൾ ഓമനയുടെ മകൾ രമ്യ (25) യും മാനസിക വൈകല്യ മുള്ള പെൺ കുട്ടിയാണ് … ഇത്തരം പ്രശ്നങ്ങൾ നേരിടുന്നവരുടെ അടിസ്ഥാന സൗകര്യത്തിനും ചികിത്സയ്ക്കും ലക്ഷക്കണക്കിന് രൂപയുടെ ഫണ്ടുകൾ ഉണ്ടെങ്കിലും അവർക്ക് അത് വേണ്ട രീതിയിൽ എത്തിച്ചു നൽകാൻ പ്രാദേശിക ഭരണകൂടവും പട്ടികവർഗ്ഗ വകുപ്പും തുടരുന്ന അനാസ്ഥ ആദിവാസി സാമൂഹ്യ പ്രവർത്തകർ സോഷ്യൽ മീഡിയയിൽ കൂടി രണ്ടു ദിവസം മുമ്പാണ് പുറം ലോകത്തിനു തുറന്നു കാട്ടിയത് – ! ഇതുപോലുള്ള ദുരിതബാധിതരെ കണ്ടെത്താനും അവർക്ക് തണലേകാനും കഴിയുന്നില്ലെങ്കിൽ അത് തീർച്ചയായും ഇവരെ മനുഷ്യരായി പരിഗണിക്കാൻ പ്രാദേശിക ഭരണകൂടവും പട്ടികവർഗ്ഗ വകുപ്പും ഇന്നും അറച്ചു നിൽക്കുന്നു എന്നു തന്നെ വേണം കരുതാൻ… ഇനി ബാക്കി നിൽക്കുന്ന മനുഷ്യജീവികളെ സംരക്ഷിക്കാനും അവർക്ക് വേണ്ടുന്ന പ്രാഥമിക സൗകര്യങ്ങളും നല്ല ഭക്ഷണം. ചികിത്സ മരുന്ന് തുടങ്ങിയ കാര്യങ്ങൾ ഉടൻ ചെയ്തു കൊടുക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവണം… അല്ലെങ്കിൽ വെള്ളച്ചിയമ്മയ്ക്കുണ്ടായ ദുർഗതിക്ക് നേരെ പൊതു സമൂഹത്തിൽ നിന്ന് ഒരായിരം കൈവിരലുകൾ ചൂണ്ടപ്പെടും: ….. വൈകി ലഭിക്കുന്ന നീതി യഥാർത്ഥത്തിൽ നീതി നിഷേധം തന്നെയാണ്!!!