ഫെബ്രുവരി 17 പോപുലർ ഫ്രണ്ട് ഡേ; യൂണിറ്റി മാർച്ച് വാഹന പ്രചരണം നീലേശ്വരത്ത്
നീലേശ്വരം: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സ്ഥാപക ദിനമായ ഫെബ്രുവരി 17ന് കാസർഗോഡ് ബദിയടുക്കയിൽ നടക്കുന്ന യൂണിറ്റി മാർച്ചിന്റെയും പൊതുസമ്മേളനത്തിന്റെയും പ്രചരണാർത്ഥം സംഘടിപ്പിച്ച വാഹന പ്രചരണം ജില്ലയിൽ ആരംഭിച്ചു.
ജില്ലാതല ഉത്ഘാടനം തൃക്കരിപ്പൂരിൽ പോപുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സി ടി സുലൈമാൻ മാസ്റ്റർ നിർവഹിച്ചു.
രാവിലെ 9.30 ന് ആരംഭിച്ച പ്രചരണം
പടന്ന, മടക്കര, ചെറുവത്തൂർ പിന്നിട്ട ശേഷം ഉച്ചക്ക് 2 മണിയോടെ നീലേശ്വരത്തെത്തും.
ആദ്യദിന പ്രചരണം പടന്നക്കാട്, കാഞ്ഞങ്ങാട്, ബേക്കൽ എന്നിവിടങ്ങൾ കൂടി പിന്നിട്ട ശേഷം മേൽപ്പറമ്പിൽ സമാപിക്കും.
പോപുലർ ഫ്രണ്ട് ഡേയോടനുബന്ധിച്ച് കേരളത്തിൽ പതിനെട്ടു കേന്ദ്രങ്ങളിലാണ് യൂണിറ്റി മാർച്ചും ബഹുജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കുന്നത്. ജില്ലയിൽ ബദിയടുക്കയിൽ നടക്കുന്ന പൊതുസമ്മേളനം പോപുലർ ഫ്രണ്ട് സംസ്ഥാന സമിതിയംഗം ബി. നൗഷാദ് ഉദ്ഘാടനം ചെയ്യും. ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ സംസ്ഥാന സെക്രട്ടറി ഹാഫിള് അഫ്സൽ ഖാസിമി പ്രഭാഷണം നടത്തും.