വെള്ളരിക്കുണ്ടിൽ പൂട്ടിയിട്ട വീട്ടിൽ അഗ്നിബാധ
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ടിലെ വ്യാപാരിയുടെ വീടിന് തീ പിടിച്ചു. ടൗണിൽ അലീന ഫൂട്ട്സ് എന്ന സ്ഥാപനം നടത്തുന്ന പാത്തികരയിലെ ചക്കാല ജോണിയുടെ വീടിനാണ് തീപിടിച്ചത്. ഇദ്ദേഹത്തിന്റെ മകളുടെ കല്യാണം ആയിരുന്നു ഇന്ന്. കരുവഞ്ചാലിൽ നടക്കുന്ന കല്യാണത്തിന് രാവിലെ കുടുംബാംഗങ്ങളെല്ലാം വീടുപൂട്ടി പോയിരുന്നു.
വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ട്നാട്ടുകാരും വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ജിമ്മി ഇടപ്പാടി, സെക്രട്ടറി സന്തോഷ് എന്നിവർ ചേർന്ന് തീ അണച്ചു.
ബ്ലോക്ക് മെമ്പർ ഷോബി ജോസഫ് ,വാർഡ് മെമ്പർ ബിനു.കെ ആർ, വെള്ളരിക്കുണ്ട് പോലീസ്,വില്ലേജ് അധികൃതർ എന്നിവർ സ്ഥലത്തെത്തി