കോവിഡ് വാക്സിന് എത്തിയെങ്കിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം, രോഗമുക്തിക്ക് ശേഷവും ഈ അവയവങ്ങള്‍ വേട്ടയാടപ്പെടും
കോവിഡ് വാക്സിന് എത്തിയെങ്കിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തന്നെ വേണം ജീവിത രീതി മുന്നോട്ട് കൊണ്ട് പോകാനെന്നാണ് ആരോഗ്യ വിദഗ്ധര്‍ തരുന്ന മുന്നറിയിപ്പ്. മാസ്ക് ധാരണവും സാമൂഹിക അകലം ഉറപ്പാക്കലും സാനിറ്റൈസര്‍ ഉപയോഗവുമൊക്കെ കൃത്യമായി പാലിച്ചിരിയ്ക്കണം. ആരോഗ്യവിദഗ്ധരുടെ പുതിയ കണ്ടെത്തലാണ് ശ്രദ്ധേയമാകുന്നത്. ദീര്‍ഘകാലം കോവിഡ് ബാധിതരായവര്‍ കോവിഡ് നെഗറ്റീവ് ആയാലും 72 ശതമാനത്തിനും തങ്ങളുടെ അവയവങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള കേടുപാട് ഉണ്ടായിട്ടുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്.
പ്രധാനമായും ദീര്‍ഘ കാല കോവിഡ് ബാധിക്കുന്നത് ഈ അവയവങ്ങളെയാണ് ;
* പ്രതിരോധ സംവിധാനം ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിന് കോവിഡിനു ശേഷം ക്ഷീണമുണ്ടാകും. പ്രതിരോധ സംവിധാനം ദുര്‍ബലമാകുമെന്നതിനാല്‍ മറ്റ് രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത കോവിഡ് ബാധിതരില്‍ കൂടുതലുമാണ്.
* ഗ്യാസ്ട്രോ ഇന്റസ്റ്റൈനല്‍ പ്രശ്നം വിശപ്പില്ലായ്മ, ഭാരം കുറയല്‍, വയറ്റിളക്കം, ഗ്യാസ് തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ കൊറോണ വൈറസ് ഉണ്ടാക്കാം. വയറില്‍ അണുബാധ, രക്തമൊഴുക്ക് തുടങ്ങിയവയും ഇതു മൂലം ഉണ്ടാകാം.
* ശ്വസന സംവിധാനം ദീര്‍ഘകാല കോവിഡ് ബാധിതരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ട് ലക്ഷണങ്ങളാണ് ക്ഷീണവും ശ്വാസം മുട്ടലും. കടുത്ത കോവിഡ് രോഗബാധ നീര്‍ക്കെട്ടും നെഞ്ച് വേദനയും ദീര്‍ഘകാല ശ്വാസകോശ പ്രശ്നങ്ങള്‍ ഉണ്ടാക്കും.
* തലച്ചോറും നാഡീ വ്യവസ്ഥയും ചുഴലി, മാനസിക പ്രശ്നങ്ങള്‍, ഉറക്കമില്ലായ്മ, തലചുറ്റല്‍, കാഴ്ച മങ്ങല്‍ തുടങ്ങിയ നിരവധി പ്രശ്നങ്ങളും കോവിഡ് രോഗികള്ക്കുണ്ടാകാം. അല്‍സ്ഹൈമേഴ്സ്, ഡിമന്‍ഷ്യ, മാനസിക പ്രശന്ങ്ങള്‍ തുടങ്ങിയ വരാനുള്ള സാധ്യത കോവിഡ് വര്‍ധിപ്പിക്കുന്നതായി ലണ്ടനിലെ കിങ്ങ്സ് കോളജ് നടത്തിയ പഠനം വെളിപ്പെടുത്തുന്നു.
* ഹൃദയം കോവിഡ് ബാധിതരില്‍ 78 ശതമാനവും എന്തെങ്കിലും തരത്തിലുള്ള ഹൃദ്രോഗ പ്രശ്നങ്ങളുമായി മടങ്ങിയെത്താറുണ്ടെന്ന് ജാമ കാര്‍ഡിയോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാകുക, രക്തയോട്ടം കുറയുക, ഹൃദയമിടിപ്പ് അസാധാരണ നിലയിലാകുക എന്ന് തുടങ്ങി ഹൃദയ സ്തംഭനം വരെ സംഭവിക്കാം.
* കിഡ്നി കോവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടുന്നവരില് കിഡ്നി പ്രവര്‍ത്തനം മന്ദഗതിയിലാകാനും മൂത്രത്തിന്റെ അളവ് കുറയാനുമൊക്കെ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.