വെള്ളരിക്കുണ്ട് മിനി സിവില്‍ സ്റ്റേഷന് കെട്ടിടം നാടിനു സമര്‍പ്പിച്ചു
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ടില്‍ പുതുതായി നിര്‍മ്മിച്ച മിനി സിവില്‍ സ്റ്റേഷന് കെട്ടിടം റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന് നാടിന് സമര്‍പ്പിച്ചു. എം രാജഗോപാലന്‍ എംഎല്‍എ ചടങ്ങില്‍ അധ്യക്ഷനായി. എ.ഡി.എം അതുല്‍ എസ് നാഥ് സ്വാഗതം പറഞ്ഞു. അഡീഷണല്‍ സെക്രട്ടറി കെ.ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ബേബി ബാലകൃഷ്ണന് മുഖ്യാഥിതിയായി. മിനി സിവില്‍ സ്റ്റേഷന് കെട്ടിട നിര്‍മ്മാണത്തിന് സ്ഥലം വിട്ട് നല്കിയ കാട്ടാന ഉണ്ണികൃഷ്ണന് നാരായണിയമ്മ, സില്‍ബി മാത്യു, അഡ്വ.ആന്റണി മാളിയേക്കല്‍, കോണ്ട്രാക്റ്റര് ടി.പി പ്രകാശന് എന്നിവരെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും, എം.എല്‍.എയും ചേര്‍ന്ന് അദരിച്ചു.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ലക്ഷ്മി, പഞ്ചായത്ത് പ്രസിഡണ്ടുമാരായ രാജു കട്ടക്കയം, ജയിംസ് പന്തമാക്കല്‍, ഗിരിജ മോഹനന്, ശ്രീജ.പി, പ്രസന്ന പ്രസാദ്, ഭവന നിര്‍മ്മാണ ബോര്‍ഡംഗം ഗോവിന്ദന് പള്ളിക്കാപ്പില്‍, ചീഫ് എഞ്ചിനീയര്‍ കെ.പി കൃഷ്ണകുമാര്‍, ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ, ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ്, മുന്‍ എം.എല്‍.എ എം.കുമാരന്, വാര്‍ഡ് മെമ്പര്‍ വിനു കെ.ആര്, കക്ഷി നേതാക്കളായ എ.അപ്പുക്കുട്ടന്, കെ.എസ് കുര്യാക്കോസ്, ഹരീഷ് പി നായര്‍, എ സി എ ലത്തീഫ്, ബിജു തുളിശേരി, വി.കുഞ്ഞിക്കണ്ണന്, ജെറ്റോ ജോസഫ്, പി.ടി നന്ദകുമാര്‍, ആന്റെക്സ് ജോസഫ്, സുരേഷ് പുതിയേടത്ത്, മോഹനന്, കെ.എ ജോസഫ്, കെ.വി യുധിഷ്ടരന്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ജിമ്മി ഇടപ്പാടി, വ്യാപാരി വ്യവസായി സമിതി പ്രസിഡണ്ട് കെ.പി താഷ്മര്‍, ടൗണ്‍ വികസന സമിതി പ്രതിനിധി ബാബു കോഹിനൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് സബ് കളക്ടര്‍ ഡി.ആര് മേഘശ്രീ നന്ദി പറഞ്ഞു