മാരിയമ്മ ക്ഷേത്ര ട്രസ്റ്റീ ബോർഡ് ചെയർമാനായി ബി. മുകുന്ദ് പ്രഭു ചുമതലയേറ്റു.
കാഞ്ഞങ്ങാട്: പുതിയകോട്ട മാരിയമ്മ ക്ഷേത്ര ട്രസ്റ്റീ ബോർഡ് ചെയർമാനായി ബി. മുകുന്ദ് പ്രഭു സ്ഥാനമേറ്റു. മലബാർ ദേവസ്വം ബോർഡ് നിയമിച്ച അഞ്ചു പാരമ്പര്യേതര ട്രസ്റ്റിമാരിൽ നിന്നാണ് മുകുന്ദ് പ്രഭുവിനെ എതിരില്ലാതെ തിരഞ്ഞെടുത്തത്. രണ്ടു വർഷമാണ് കാലാവധി. ട്രസ്റ്റിമാർ: ബാലൻ ഓളിയക്കാൽ, സി. രാജീവൻ, എച്ച്.എൻ. മഹേഷ്, ടി.വി. സുധീരൻ.