നാട് ആഹ്ലാദ തിമിര്‍പ്പില്‍: ബാവിക്കര റഗുലേറ്റര്‍ ഉദ്ഘാടനം നാളെ
പൊയിനാച്ചി: ജില്ലയുടെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയുടെ ഭാഗമായ പയസ്വിനി പുഴയിലെ ബാവിക്കര റെഗുലേറ്റര്‍ നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് മന്ത്രി കെ കൃഷ്ണന് കുട്ടി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. മഹാലക്ഷ്മിപുരത്തെ പദ്ധതി പ്രദേശത്ത് നടക്കുന്ന യോഗത്തില്‍ മന്ത്രി ഇ ചന്ദ്രശേഖരന് അധ്യക്ഷനായിരിക്കും. റെഗുലേറ്ററിന്റെ മെക്കാനിക്കല്‍ ഷട്ടറുകളുടെ ട്രയല്‍ റണ്‍ ചൊവ്വാഴ്ച്ച വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.ഷട്ടറുകളടച്ച റഗുലേറ്ററില്‍ ജലവിതാനം വെള്ളിയാഴ്ച്ചവരെ മീറ്ററുകളോളം ഉയര്‍ന്നിട്ടുണ്ട്.