സഹപാഠിക്കൊരു സ്നേഹവീട്; സൗജന്യസേവനവുമായി കൈകോര്‍ത്ത് ജല അതോറിറ്റി ജീവനക്കാരും
പടന്ന കടപ്പുറം:പടന്ന കടപ്പുറം ഗവണ്മെന്റ് ഫിഷറീസ് ഹയര്‍ സെക്കന്ററി സ്ക്കൂള് എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പണിത സഹപാഠിക്കൊരു സ്നേഹ വീടിന്റെ വൈദ്യുതീകരണ – പ്ലംബിംഗ് ജോലികള്‍ ജല അതോറിറ്റി ജീവനക്കാര്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചു.
കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന് (ഐഎന്‍ടിയുസി) കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ കെ കെ ശ്രീനിവാസന് സ്മാരക കൈതാങ്ങ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രസ്തുത ജോലികള്‍ പൂര്‍ത്തീകരിച്ചത്. വയറിംഗ് സാധനങ്ങള്‍ മുഴുവനായും സൗജന്യമായി എത്തിക്കുകയും പ്ലംബിംഗ് ജോലികള്‍ ഉള്‍പ്പെടെ സേവനത്തിലൂടെ ചെയ്യുകയായിരുന്നു.
എഴുപതിനായിരത്തോളം രൂപയുടെ സാമ്പത്തിക ബാധ്യതയില്‍ നിന്ന് ഇതിലൂടെ നിര്‍മ്മാണ കമ്മിറ്റിക്ക് ഒഴിവാകുകയും ചെയ്തു.
സംഘടനാ പ്രവര്‍ത്തകരായ വി പത്മനാഭന്, കെ പി സുജിത് കുമാര്‍, വി എം ജയ് ഗംഗന്, വിനോദ് എരവില്‍, കെ വി രമേശ്, സുഹൈല്‍ എന്നിവര്‍ക്കൊപ്പം ടി കെ വിജേഷ് ലാല്‍, എം.റൂബിന് കുമാര്‍, കെ എം സുരാഗ് എന്നിവരും ജോലിയില്‍ പങ്കാളികളായി.
സ്നേഹ വീടിന്റെ താക്കോല്‍ദാനം ഇന്ന് രാവിലെ 10 മണിക്ക് നടക്കും.