ദില്ലി : അമൃത്സറിൽ റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം , വെള്ളിയാഴ്ച രാത്രി 10 :30 മണിയോടെ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി റിപ്പോർട്ട് ചെയ്യുന്നു. 75.09 സെക്കൻഡ് ദൈർഘ്യമുള്ള 6.1 തീവ്രതയിലാണ് ഭൂചലനം രേഖപ്പെടുത്തിയത് , പഞ്ചാബിലെ അമൃത്സറിൽ നിന്ന് 21 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. രാത്രി 10:34 ന് ഉപരിതലത്തിൽ നിന്ന് പത്ത് കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായതന്നാണ് , ” നാഷണൽ സെന്റർ ഫോർ സീസ്മോളജി ട്വീറ്റ് ചെയ്തത് ഉത്തരേന്ത്യയുടെ മറ്റു പല ഭാഗങ്ങളിലും ഭൂകമ്പത്തിന്റെ ഭൂചലനം അനുഭവപ്പെട്ടു. ജീവൻ നഷ്ടപ്പെട്ടതായോ അപകടമുണ്ടായതായോ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല , അതേസമയം റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പം വെള്ളിയാഴ്ച രാത്രി 10:31 ന് താജിക്കിസ്ഥാനിൽ ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.