മടിക്കൈ:മടിക്കൈ മുണ്ടോട്ട് നന്ദപുരം ഇറക്കത്തിൽ ഗുഡ്സ് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതരം… അടുക്കം വേങ്ങചേരി സ്വദേശി അപ്പോളോ (45) ആണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ആനപെട്ടിയിലെ രതീശനെ മംഗലാപുരം ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.’
കാഞ്ഞങ്ങാട് നിന്ന് കാലിച്ചാനടുക്കത്തേ ക്ക് പോവുകയായിരുന്ന ഓട്ടോയാണ് മറിഞ്ഞത് ‘ ഇന്ന് വൈകീട്ട് 7 മണിയോടെയാണ് അപകടം. മരണപ്പെട്ട അപ്പോളൊ യുടെ മൃതദേഹം ജില്ലാശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്
ചെമ്മട്ടംവയൽ കാലിച്ചാനടുക്കം റോഡ് മെക്കാ ടം ടാറിംഗ് നടത്തുന്നതിൻ്റെ ഭാഗമായി റോഡ് കിളച്ച് കരിങ്കൽ ജല്ലി പാകിയിരുന്നു ജല്ലിയിൽ നിയന്ത്രണം വിട്ടാണ് ഓട്ടോ മറിഞ്ഞതെന്ന് നാട്ടുകാർ പറഞ്ഞു