സ്കൂളിന് കുടിവെള്ള വിതരണത്തിന് സംവിധാനം ഒരുക്കി നാടിന്റെ പൊതുപ്രവര്‍ത്തകര്‍
നീലേശ്വരം:നീലേശ്വരം കോട്ടപ്പുറം സി.എച്ച് മുഹമ്മദ്കോയ സ്മാരക ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിന് കുടിവെള്ളത്തിനായി വാട്ടര്‍ പ്യൂരിഫയര്‍ സംവിധാനം ഏര്‍പ്പെടുത്തി കോട്ടപ്പുറത്തെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവര്‍ത്തകര്‍. കല്ലായി മുഹമ്മദ് കുഞ്ഞി ,ചാരിസ് സമദ് എന്നീ രാഷ്ട്രീയ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തിനും, വി.എച്ച്.എസ്.സി വിഭാഗത്തിനും ഒരുക്കിയ മെഷിനറി സംവിധാന പ്രിന്‍സിപ്പള്‍ കെ.ആനന്ദവല്ലി ,ഹെഡ്മിസ്ട്രര്‍ ഭാരതി പത്തായപുരക്കല് എന്നിവര്‍ ഏറ്റുവാങ്ങി. സ്കൂള്‍ പി.ടി.എ പ്രസിഡന്റ് പി.പി.സി ഇസ്മായില്‍, വൈസ് പ്രസിഡന്റ് മമ്മു കോട്ടപ്പുറം ,സ്കൂള്‍ അധ്യാപകരായ എന്‍.അബ്ദുള്‍ ലത്തീഫ് ,മോഹനന് എന്നിവര്‍ സംബന്ധിച്ചു.