അധ്യാപകരുടേയും ജീവനക്കാരുടേയും മലയോര കാൽനട ജാഥ ഇടത്തോട് സമാപിച്ചു.
കാഞ്ഞങ്ങാട്: പൊതുസമൂഹത്തിൻ്റെ മുമ്പിൽ ഭീഷണിയായി നിൽക്കുന്ന കേന്ദ്ര നിയമങ്ങൾ പിൻവലിക്കണമെന്നും എല്ലാ വിഭാഗം ജനങ്ങളേയും കരുതലോടെ സംരക്ഷിക്കുന്ന കേരളാ ഗവൺമെൻ്റിനെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് രണ്ടു ദിവസമായി തുടരുന്ന കാൽനട ജാഥ മലയോര മേഖലയിൽ എടത്തോട് സമാപിച്ചു.വെള്ളരിക്കുണ്ടിൽ നിന്ന് ആരംഭിച്ച് കല്ലഞ്ചിറ , കനകപ്പള്ളി , പരപ്പ തുടങ്ങിയ പ്രദേശങ്ങളിലെ സ്വകരണങ്ങൾക്കു ശേഷമാണ് എടത്തോടെത്തിയത്. സംഘാടക സമിതിക്കു വേണ്ടി മധു പി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു .പി എം ശ്രീധരൻ , ജാഥാ ലീഡർ അനിൽ കുമാർ ,വൈസ് ക്യാപ്റ്റൻ ശ്രീലത , മാനേജർ രാജേഷ് , സുനിൽകുമാർ , വിനോദ് പി കെ ,രാജീവൻ എന്നിവർ സംസാരിച്ചു.
വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ വിനോദ് പി കെ , ബിജു എം , പി എം ശ്രീധരൻ, രാജീവൻ എം ടി എന്നിവർ സംസാരിച്ചു.