‘നന്ദിയില്ലാത്ത രോഗികളെ നടുറോഡിലിട്ട് തല്ലിക്കൊല്ലണം’; വിവാദ വീഡിയോയുമായി ഫിറോസ് കുന്നംപറമ്പില്‍
പാലക്കാട്:വിവാദ പരാമര്‍ശവുമായി ജീവകാരുണ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. ചികിത്സക്ക് ശേഷം ബാക്കി വരുന്ന പണം മറ്റ് രോഗികള്‍ക്ക് വീതിച്ച് നല്കുമ്പോള് അത് തന്റേതാണെന്ന് പറഞ്ഞുവന്ന് കരയുന്ന രോഗികളെയും ഇവരെ കാണിച്ച് കള്ളപ്രചാരണം നടത്തുന്ന മാനസിക രോഗികളെയും പൊതുജനം പൊതുയിടത്തില്‍ വെച്ച് തല്ലിക്കൊല്ലേണ്ട സമയം അതിക്രമിച്ചെന്ന് ഫിറോസ് കുന്നംപറമ്പില്‍ പറയുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. ഫിറോസ് കുന്നംപറമ്പിലിന്റെ പരാമര്‍ശത്തിനെതിരെ നിരവധി പേര് രംഗത്തുവന്നു. താന്‍ ചെയ്യുന്ന കാര്യങ്ങള്‍ പൊതുജനത്തെ ബോധിപ്പിക്കുക എന്നത് നിസാരമായ കാര്യമാണെന്നും ഫിറോസ് കുന്നംപറമ്പില്‍ പറയുന്നു.