കാഞ്ഞങ്ങാട്ട് മൂന്ന് പേർക്ക് ഭക്ഷ്യവിഷബാധ: നാലര
വയസുകാരൻ മരിച്ചു
കാഞ്ഞങ്ങാട്: ഭക്ഷ്യവിഷബാധയെത്തുടർന്ന് ബാലൻ മരിച്ചു. അജാനൂർ കടപ്പുറത്തെ മഹേഷൻ-വർഷ ദമ്പതികളുടെ മകൻ അ ദ്വൈതാ (നാലര) ണ് മരിച്ചത്. ഇവരുടെ ഇളയ കുട്ടിയായ ഇശാൻ (ഒന്നര), മഹേഷിന്റെ ഭാര്യ സഹോദരി ശ്രേയ (19) എന്നിവരെ മംഗലാപുരം ആസ്പത്രിയിൽ കൊണ്ടു പോയി. കഴിഞ്ഞ ദിവസം ഒരു ഹോട്ടലിൽ നിന്നും ബിരിയാണി പാർസൽ വാങ്ങി കഴിച്ചതായി പറയപ്പെടുന്നുണ്ട്. ഇതിൽ നിന്നുമാണ് ഭക്ഷ്യ വിഷബാധയേറ്റതെന്ന് സംശയിക്കുന്നു. ഛർദ്ദിയെത്തുടർന്നാണ് കുട്ടിയെ ഇന്ന് രാവിലെ കാഞ്ഞങ്ങാട്ടെ കുന്നുമ്മൽ സ്വാകാര്യ ആശുപത്രിയിൽ പ്ര വേശിപ്പിച്ചത്. പരിശോധനയിലാണ് കുട്ടിക്ക് ഭക്ഷ്യ വിഷബാധയുണ്ടായതെന്ന്
മനസിലായത്. തുടർന്ന് കുട്ടി മരണപ്പെട്ടുകയും ചെയ്തു. മൃതദേഹം ജില്ലാശുപത്രിയിലേക്ക് മാറ്റി