സംസ്ഥാനത്തിലുടനീളം ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്: സരിതയെ തൊടാന്‍ കഴിയാതെ പോലീസ്
തിരുവനന്തപുരം: കേരളത്തിലുടനീളം വിവിധ കോടതികളിലായി അറസ്റ്റ് വാറന്റ് ഉണ്ടായിട്ടും തട്ടിപ്പ് കേസ് പ്രതി സരിതയെ തൊടാന്‍ പോലീസിന് ആകുന്നില്ല. ബെവ്കോ തൊഴില്‍ തട്ടിപ്പ് കേസില്‍ സരിത പ്രതിയാകുന്നതിന് മുമ്പ് തന്നെ കേരളത്തിലെ എട്ട് കോടതികളില്‍ നിന്നായി സരിതയ്ക്ക് ജാമ്യമില്ലാ വാറണ്ട് ഉണ്ട്.
എന്നിട്ടും ബെവ്കോ തൊഴില്‍ തട്ടിപ്പ് കേസ് ഉള്‍പ്പെടെ ഒന്നില്‍ പോലും പോലീസ് നടപടിയെടുത്തിട്ടില്ല. സരിതയ്ക്കെതിരെ സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ജാമ്യമില്ലാ വാറണ്ടുകള്‍ ഉള്ളത്.
ആലപ്പുഴ മജിസ്ട്രേറ്റ് കോടതി സരിതയുടെ ജാമ്യക്കാരോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസുകളില്‍ ഒന്നും സരിത തുടര്‍ച്ചയായി ഹാജരാകുന്നില്ല. ഈ സാചര്യത്തിലാണ് ജാമ്യക്കാരോട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടത്.
പത്തനംതിട്ടയില്‍ മാത്രം മൂന്ന് കേസുകളില്‍ ജാമ്യമില്ലാ വാറണ്ട് നിലനില്‍ക്കുന്നുണ്ട്. ഒരു വര്ഷത്തിലേറെയായ വാറണ്ടില്‍ പോലും പോലീസ് ഇതുവരെ നടപടിയെടുത്തിട്ടില്ല.