അണികള്‍ക്ക് ആവേശമായി അഡ്വ: സി കെ ശ്രീധരന് കെപിസിസി വൈസ് പ്രസിഡന്റ്
കാഞ്ഞങ്ങാട്::അഡ്വ സി കെ ശ്രീധരന് പുതിയകെ പി സി സി വൈസ് പ്രസിഡന്റ്. കേരളത്തിലെ ഏറ്റവും പ്രഗത്ഭനായ ക്രിമിനല്‍ കേസ് കൈകാര്യം ചെയ്യുന്ന വക്കീല്‍. ചീമേനി കൊലക്കേസില്‍ പ്രതികള്‍ ആയിരുന്ന അറുപത്തിരണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ശിക്ഷ കിട്ടാതെ രക്ഷിച്ചെടുക്കാന്‍ അഡ്വ എം രത്നസിങ് ന്റെ ഒപ്പം പ്രയത്നിച്ച പഴയ സോഷ്യലിസ്റ്റ് നേതാവ്. 1977ല്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വം ജനതാപാര്‍ട്ടിയിലേക്ക് പോയപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആണ് ഇന്ത്യയ്ക്ക് രക്ഷ എന്ന് വിശ്വസിച്ചു മന്ത്രി എന്‍ കെ ബാലകൃഷ്ണനൊപ്പം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗമായി. കാസര്‍ഗോഡ് ഡി സിസി പ്രസിഡന്റ്, തൃക്കരിപ്പൂര്‍ സ്ഥാനാര്‍ഥി ഒക്കെ ആയിരുന്നു സി കെ.ടി പി ചന്ദ്രശേഖരന് വധക്കേസില്‍ പ്രതികളെ ശിക്ഷിച്ചത് ആ കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂഷന് ആയി വാദം നടത്തിയ സി കെ യുടെ കഴിവാണ്.
ഇപ്പോള്‍ പെരിയ ഇരട്ട കൊലപാതകം കേസില്‍ ആസഫലിക്കൊപ്പം അണിയറയില്‍ സിബിഐ അന്വേഷണം നടത്താന്‍ പരിശ്രമിച്ച നല്ലൊരു പ്രാസംഗികനായ സികെയും ഉണ്ട്.എന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് താങ്ങാണ് അഡ്വ സികെ.മഹാകവി കുട്ടമത്തിന്റെ നൂറാം ജന്മദിനാഘോഷ കമ്മിറ്റി യുടെ കണ്‍വീനര്‍, മേലത്ത് നാരായണന് നമ്പ്യാര്‍, മഹാകവി പി അങ്ങിനെ കാസര്‍ഗോഡ് ജില്ലയിലെ പ്രമുഖരായ സാംസ്കാരിക രാഷ്ട്രീയ നേതാക്കളെ ഈ തലമുറ യ്ക്ക് പരിചയപ്പെടുത്താനും സി കെ എന്ന സംഘാടകന്‍ എന്നും മുന്നില്‍ തന്നെ ആയിരുന്നു.