അന്നൂരിൽ സ്വാതന്ത്യ സമര പോരാട്ടങ്ങളുടെ പ്രതീകമായി മഹാത്മജിയുടെ പ്രതിമ
പയ്യന്നൂർ: പയ്യന്നൂരിലെ,അന്നൂരിൽ സ്വാതന്ത്യ സമര പോരാട്ടങ്ങളുടെ പ്രതീകമായി മഹാത്മജിയുടെ പ്രതിമ ഇന്ന് കണ്ണൂർ മേയർ ടി.ഒ.മോഹനൻ
അനാവരണം ചെയ്യും.ഇന്ത്യൻ സ്വാതന്ത്യ സമര ചരിത്ര പഠന കേന്ദ്ര ട്രസ്റ്റ് അന്നൂർ ശാന്തിഗ്രാമിലെ ഗ്രാമക്ഷേമസമിതി മുന്നിലാണ് സ്ഥാപിക്കുന്നത്.ചെയർമാൻ മുൻ MLA കെ.പി.കുഞ്ഞിക്കണ്ണൻ, ടി.കെ.ഗോപിനാഥ്, കെ.എം.രമേശൻ, കെ.എം.ഉമേശൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും
കിഷോർ .കെ വി, ചിത്ര. കെ, കൃഷ്ണൻ, തിങ്കൾ ജിത്ത് എന്നിവർ ശില്പ നിർമ്മാണത്തിൽ സഹായികളായി
ശില്പി: ചിത്രൻ കുഞ്ഞിമംഗലം