നിയമസഭ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് സംസ്ഥാനത്തെത്തും
ന്യൂദൽഹി:നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് സംസ്ഥാനത്തെത്തും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും, രണ്ട് കമ്മീഷണര്‍മാരും 15- ആം തീയതി വരെ കേരളത്തിലുണ്ടാകും. തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി കമ്മീഷന് നാളെ ചര്‍ച്ച ചെയ്യും.
അടുത്താഴ്ച അവസാനത്തോടെ പ്രഖ്യാപിക്കുമെന്ന് കരുതുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയും, തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുശീൽ ചന്ദ്രയും, രാജീവ് കുമാറും മുതിർന്ന ഉദ്യോഗസ്ഥരും സംസ്ഥാനത്ത് എത്തുന്നത്.