കളി കഴിഞ്ഞ് മടങ്ങി വരവെ മൊഗ്രാലിലെ ഫുട്ബോള്‍ താരം ദില്‍ഷാദ് ദുബായില്‍ കുഴഞ്ഞു വീണുമരിച്ചു
മൊഗ്രാല്‍: മൊഗ്രാല്‍ റഹ്മത്ത് നഗര്‍ ദില്‍ഷാദ് മന്‍സിലില്‍ ദില്‍ഷാദ് (33)ദുബായില്‍ കുഴഞ്ഞു വീണ് മരിച്ചു.
ഇന്നലെ രാത്രി ഫുട്ബാള്‍ കളിച്ചു ഇന്ന് വെളുപ്പിന് റൂമിലേക്ക് വരവെ റൂമിന് സമീപം കുഴഞ്ഞു വീഴുകയായിരുന്നു. ഹോസ്പിറ്റലില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ദുബായില്‍ മൊബൈല്‍ ഷോപ്പില്‍ സെയില്‍സ്മാനായി ജോലി ചെയ്ത് വരികയായിരുന്നു.മൊഗ്രാല്‍ സ്പോര്‍ട്സ് ക്ലബ് അംഗവും, ഫുട്ബാള്‍ താരവുമായിരുന്നു. അവധിയില്‍ നാട്ടിലെത്തി കഴിഞ്ഞ മാസമാണ് തിരിച്ചു ദുബായില്‍ പോയത്. ദില്ഷാതിന്റെ മരണം ഫുട്ബാള്‍ ഗ്രാമം ഇന്ന് പുലര്‍ച്ചെ ഒരു ഞെട്ടലോടെയാണ് കേട്ടത്.നാട്ടിലും, ഗള്‍ഫിലുമായി ഒരു വലിയ സുഹൃത്ത് വലയം ദില്ഷാതിനൊപ്പം എന്നും കൂടെയുണ്ടായിരുന്നു.
ഭാര്യ :അഴ്മിന. പരേതനായ സാലിയാണ് (ലണ്ടണ്‍)പിതാവ്. ഉമ്മ :ആമിന സഹോദരിമാര്‍ :റസിയ നസിയ, നൂര്‍ജ.
നിര്യാണത്തില്‍ മൊഗ്രാല്‍ സ്പോര്‍ട്സ് ക്ലബ് അനുശോചിച്ചു.