മഡിയനിലെ ആദ്യകാലസി പി എം നേതാവ് എ വി കണ്ണന് അന്തരിച്ചു
കാഞ്ഞങ്ങാട്:മഡിയനിലെ ആദ്യകാല സി പി എം നേതാവ് എ വി കണ്ണൻ (പൊക്ലൻ മേസ്ത്രി72വയസ്സ്)അന്തരിച്ചു.
സി പി എം അജാനൂർ ലോക്കൽ കമ്മിറ്റി മെമ്പർ മഡിയൻ ബ്രാഞ്ച് സെക്രട്ടറിഎന്നീ നിലയിൽ ദീർഘകാലം പ്രവർത്തിച്ചു. കർഷക സംഘം അജാനൂർ വില്ലേജ് സെക്രട്ടറി, ഏരിയ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.അജാനൂർ ഗ്രാമ പഞ്ചായത്ത് 4 ആം വാർഡ് മുൻ മെമ്പർ ആയിരുന്നു , കോട്ടച്ചേരി കോ ഓപ്പറേറ്റീവ് സ്റ്റോർ ഡയറക്ടർ ബോർഡ് മെമ്പർ ആയും പ്രവർത്തിച്ചു ജവാൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന് ഇന്ന് കാണുന്ന നിലയിൽ ഉള്ള കെട്ടിടം പണിയുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമാണ്. ക്ലബ്ബിന്റ ആദ്യകാലം മുതൽ ഉള്ള മെമ്പറും കുറെ വർഷം പ്രസിഡണ്ടായും പ്രവർത്തിച്ചു. നിർമാണ തൊഴിലാളി എന്ന നിലയിൽ വിപുലമായ ബന്ധത്തിന് ഉടമയായിരുന്നു.സി എം പി രൂപീകരിച്ചപ്പോൾ മഡിയനിലെ പ്രധാന നേതാക്കൾ എല്ലാം ആ പാർട്ടിയുടെ കൂടെ പോയപ്പോൾ മഡിയനിൽ സി പി എം എന്ന പ്രസ്ഥാനത്തെ പിടിച്ചു നിർത്തുന്നതിൽ അദ്ദേഹം ചെയ്ത സേവനം മറക്കാനാകില്ല.അജാനൂർ ഗ്രാമ പഞ്ചായത്തിലേക്ക് 4 വാർഡിനെ പ്രതിനിധീകരിച്ചു സി പി എം സ്ഥാനാർഥി ആയി മത്സരിച്ചപ്പോൾ മുസ്ലിം ലീഗിന്റെ ശക്തനായ എതിരാളി മുഹമ്മദ്കുഞ്ഞി മാസ്റ്ററെ ആണ് പരാജയ പെടുത്തിയത്.ജാതി മത ചിന്തകൾക്ക് അതീതമായി സാമൂഹ്യ രാഷ്ട്രീയം കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞു.ഏവരുടെയും അംഗീകാരവും ആദരവും പിടിച്ചു പറ്റാൻ ഇതിലൂടെ സാധിച്ചു.ഭാര്യ — ലീല, മക്കൾ — സിനി, മിനി, നിഷ മരുമക്കൾ — കുമാരൻ കാഞ്ഞിരടുക്കം,രാമചന്ദ്രൻ തച്ചങ്ങാട്, തമ്പാൻ ചെറുവത്തൂർ.