അധ്യാപകരുടെയും ജീവനക്കാരുടെയുംപ്രാദേശികകാല്നട ജാഥക്ക്ആവേശോജ്ജ്വല സ്വീകരണം
മടിക്കൈ: ഇടതു സര്‍ക്കാരിന്റെ ജനപക്ഷ നയങ്ങള്‍ക്ക് കരുത്ത് പകരുക, കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ അണിനിരക്കുക,
പിഎഫ്ആര്‍ഡിഎ നിയമം പിന്‍വലിക്കുക, പഴയ പെന്ഷന് പദ്ധതി പുന:സ്ഥാപിക്കുക,
കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ കരാര്‍ കാഷ്വല്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുക, ഒഴിവുകള്‍ നികത്തുക, വര്‍ഗീയതയെ ചെറുക്കുക, ദേശീയ വിദ്യാഭ്യാസ നയം പിന്‍വലിക്കുക
എന്നീ മുദ്രാ വാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് അധ്യാപകരും ജീവനക്കാരും സംസ്ഥാന വ്യാപകമായി ഫെബ്രു 10, 11, 12 തീയതികളില്‍ സംഘടിപ്പിക്കുന്ന കാല് നട ജാഥയുടെ ഭാഗമായി കാഞ്ഞങ്ങാട് നിയോജക മണ്ഡലം കാലിച്ചാനടുക്കത്ത് നിന്നും ഉദ്ഘാടനം ചെയ്ത കാല്‍നട ജാഥയ്ക്ക് ഇന്ന് രാവിലെ മടിക്കൈ അമ്പലത്തു കരയിൽ സ്വീകരണം നൽകി.
വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ ജാഥാ ക്യാപ്റ്റൻ നരേഷ് കുമാർ കെ. ജിതേഷ് എം.
കെ.വി രാജേഷ് എന്നിവര്‍ വിവിധ കേ ന്ദ്രങ്ങളിൽ സംസാരിച്ചു. അമ്പലത്തു കരനൽകിയ സ്വീകരണത്തിൽ സംഘാടക സമിതി ചെയർമാൻ കെ.നാരായണൻ ആധ്യക്ഷം വഹിച്ചു. കര്‍ഷക സംഘടനകള്‍, തൊഴിലാളി സംഘടനകള്‍, പുരോഗമന വിദ്യാര്‍ത്ഥി യുവജന മഹിളാസംഘടന പ്രതിനിധികള്‍ ജാഥ ലീഡര്‍ക്ക് ഹാരാർപ്പണം നടത്തി. ജാഥ വൈകിട്ട് അലാമിപ്പള്ളിയിൽ സമാപിക്കും.