തലശ്ശേരിയിൽ സ്ത്രീ ഓട്ടോയിൽ നിന്നും വീണു മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്
തലശ്ശേരി: സെയ്ദാർ പളളിക്കടുത്ത് കഴിഞ്ഞ ഞായറാഴ്ച രാത്രി ഓട്ടോയിൽ നിന്ന് വീണ് സ്ത്രീ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. ഗോപാല പേട്ടയിലെ ശ്രീധരിയെന്ന അൻപത്തൊന്നുകാരിയുടെ മരണമാണ് കൊലപാതകമാണെന്ന് പൊലീസ് ഇപ്പോൾ സ്ഥിരീകരിക്കുന്നത്.
അയൽവാസിയും ഓട്ടോഡ്രൈവറുമായ ഗോപാലകൃഷ്ണനാണ് ശ്രീധരിയുടെ കൊലയാളി. ഓട്ടോയിൽ വച്ച് ശ്രീധരിയുടെ തല ബലമായി ഓട്ടോയിൽ ഇടിപ്പിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചെന്ന് പൊലീസ് പറയുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പ്രതി പിടിയിലായെന്നും പൊലീസ് അറിയിച്ചു