കോഴിക്കോട് ആസ്ഥാനമായി മലബാർ സംസ്ഥാനം രൂപീകരിക്കണം: വിവാദ പ്രസ്താവനയുമായി അൻവർ സാദിഖ് ഫൈസി
കോഴിക്കോട്: കോഴിക്കോട്ആസ്ഥാനമായി മലബാർ സംസ്ഥാനം
രൂപീകരിക്കാൻ തെലങ്കാന മോഡൽ സമരവുമായി തെരുവിലിറങ്ങണമെന്ന് എസ്.കെ.എസ്.എസ്.എഫ് മുഖപത്രമായ സത്യധാരയുടെ എഡിറ്റർ അൻവർ സാദിഖ് ഫൈസി. മലബാറിനോടുള്ള വിവേചനം ചൂണ്ടിക്കാട്ടി ഫേസ് ബുക്ക് പോസ്റ്റിലാണ് ആഹ്വാനം. ഇവിടെ കരച്ചിലുകൾക്കും വിലാപങ്ങൾക്കും അർഥമില്ല. ഒന്നുകിൽ കോഴിക്കോട് ആസ്ഥാനമായി ‘മലബാർ സംസ്ഥാനം’ രൂപീകരിക്കാൻ ഇവിടെയുള്ളവർ തെലുങ്കാന മോഡൽ തെരുവിലിറങ്ങുക. അല്ലെങ്കിൽ,മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ആഴ്ചയിൽ 3 ദിവസം തങ്ങുന്ന വിധം അഡീഷണൽ സെക്രട്ടറിയേറ്റ് ഉൾപ്പടെയുള്ള ഭരണ കേന്ദ്രങ്ങൾ മലബാറിൽ സ്ഥാപിച്ച് ഇവിടെ പ്രത്യേക പാക്കേജ് നടപ്പിലാക്കുക. മലബാറിലെ മതസാംസ്കാരിക രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കെല്ലാം ഇതിൽ ഉത്തരവാദിത്തം ഉണ്ട്. പാർട്ടികൾ
തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോകൾ തയ്യാറാക്കുന്ന ഈ സമയത്ത് ഇക്കാര്യം ഉറക്കെ പറഞ്ഞേ പറ്റു- അൻവർ സാദിഖ് ഫൈസി പറഞ്ഞു.