യുഡിഎഫ് കാലത്തെ പിന്‍വാതില്‍ നിയമനം സമ്മതിച്ച് മുല്ലപ്പള്ളി; അധികാരത്തിലെത്തിയാല്‍ കേരളാ ബാങ്ക് പിരിച്ചുവിടും
കൊച്ചി: കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് പിന്‍വാതില്‍ നിയമനങ്ങള്‍ നടന്നതായി സമ്മതിച്ച് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്.
യുഡിഎഫ് കാലത്ത് അനധികൃത നിയമനങ്ങള്‍ ഉണ്ടായതിനെ കുറിച്ച് അറിയില്ല അങ്ങനെയുണ്ടായെങ്കില്‍ തന്നെ അത് തിരുത്തുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.
യുഡിഎഫ് അധികാരത്തിലെത്തിയാല്‍ കേരളാ ബാങ്ക് പിരിച്ചുവിടുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പ്രതികരിച്ചു. മനസാക്ഷിയില്ലാത്ത സര്‍ക്കാരും മുഖ്യമന്ത്രിയുമാണ് ഉള്ളതെന്നും ചെന്നിത്തല പറഞ്ഞു.
സമരത്തിനിടയില്‍ അക്രമികള്‍ നുഴഞ്ഞുകയറിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെന്നിത്തല തള്ളിക്കളഞ്ഞു. ട്വന്റി- ട്വന്റുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് സഖ്യത്തെ കുറിച്ചുള്ള വാര്‍ത്തകളെ മുല്ലപ്പള്ളി തള്ളിക്കളഞ്ഞില്ല. ട്വന്റി-ട്വന്റിയുമായി ചര്‍ച്ച ചെയ്ത് ആവശ്യങ്ങള്‍ പരിഹരിക്കുമെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.