കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഭര്‍തൃവീട്ടില്‍ നിന്ന് വിലപിടിപ്പുള്ള ഉപകരണങ്ങള്‍ അടിച്ച് മാറ്റി സുഖജീവിതത്തിനായി ബസ് ഡ്രൈവര്‍ക്കൊപ്പം മുങ്ങിയ യുവതിക്ക് വിലങ്ങുവെച്ചു പോലീസ്. കുട്ടികളെ ഉപേക്ഷിച്ചതിന് കേസില്‍ കുടുങ്ങിയ യുവതിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. പിലാകണ്ടി ഷീബ (44) കാമുകനായ കണ്ണൂര്‍ വടക്കുമ്പാട്ടെ സുജിത്ത് (48) എന്നിവരെയാണ് ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടികളോടുള്ള ക്രൂരത തടയല്‍ നിയമ പ്രകാര(ജുവനൈല്‍ ജസ്റ്റിസ് ആക്ട്) മാണ് രണ്ട് പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്. യുവതിയെയും കാമുകനെയും വടകര ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാണ്ട് ചെയ്തു. മാഹി മൂലക്കടവില്‍ ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയായ ഷീബ സ്വകാര്യ ബസ് ഡ്രൈവറായ സുജിത്തുമായി പ്രണയത്തിലാവുകയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുള്ള സുജിത്തിനൊപ്പം ഒളിച്ചോടുമ്പോള്‍ ഷീബ ഭര്‍തൃവീട്ടിലെ ഫര്‍ണീച്ചറും ഗ്യാസ് സിലിണ്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും കടത്തിയിരുന്നു. ഇതിനുള്ള സൗകര്യത്തിനായി പ്രത്യേകം വണ്ടി വിളിച്ചാണ് രണ്ടു പേരും നാടുവിട്ടത്. ഭര്‍ത്താവിന്റെ പരാതിയിലാണ് ഷീബക്കും കാമുകനുമെതിരെ പൊലീസ് കേസെടുത്തിരുന്നത്.