യുവജന രോഷത്താൽ എൽ.ഡി.എഫ് സർക്കാർ നിലം പൊത്തും: അഷ്റഫ് എടനീർ
ഉദുമ: പി എസ് സിയെ നോക്ക്കുത്തിയാക്കി സ്വന്തക്കാരെയും ബന്ധക്കാരെയും സർവീസുകളിൽ സ്ഥിരപ്പെടുത്തി കേരളത്തിലെ യുവജനങ്ങളെ വഞ്ചിക്കുന്ന പിണറായി സർക്കാർയുവജന രോഷത്താൽ നിലംപൊത്തുമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്റഫ് എടനീർ . പി.എസ്.സിയെ നോക്കു കുത്തിയാക്കി പിൻവാതിൽ നിയമനങ്ങൾ നടത്തിയും സിപിഎം നേതാക്കളുടെ ബന്ധുക്കൾക്ക് അനധികൃതമായി നിയമനം നൽകുന്ന എൽ.ഡി.എഫ് സർക്കാറിനെതിരെ ഉദുമ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉദുമ ടൗണിൽ നടത്തിയ പ്രധിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പ്രദീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ആബിദ് മാങ്ങാട് അദ്ധ്യഷത വഹിച്ചു. പഞ്ചായത്ത് മുസ്ലീംലീഗ് പ്രസിഡന്റ് കെ.ബി.എം.ഷരീഫ്, ജനറൽസെക്രട്ടറി എം.എച്ച് മുഹമ്മദ്കുഞ്ഞി,അബൂദാബി കെ.എം.സി.സി ജില്ലാ സെക്രട്ടറി അനീസ് മാങ്ങാട്, കെ.എം.എ റഹ്മാൻ, റഊഫ് ഉദുമ, ജൗഹർ ഉദുമ,സിറാജ് പടിഞ്ഞാർ,ജിയാദ് നാലാംവാതുൽക്കൽ,തൻസീർ കാപ്പിൽ,സലാം മാങ്ങാട്,റംഷീദ് നാലാംവാതുൽക്കൽ,റവാസ് കാപ്പിൽ,ഹാരിസ് മുല്ലച്ചേരി,നസീഫ് മാങ്ങാട് തുടങ്ങിയവർ പ്രസംഗിച്ചു. ടി.കെ ഹസീബ് സ്വാഗതവും, റഷീദ് കാപ്പിൽ നന്ദിയും പറഞ്ഞു.