മഞ്ചേശ്വരം ആര്‍ടിഒ ചെക്ക് പോസ്റ്റില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന
മഞ്ചേശ്വരം ആർടിഒ ചെക്ക് പോസ്റ്റിൽ വിജിലൻസ് മിന്നൽ പരിശോധന. കാസർകോട് വിജിലൻസ് ഡിവൈഎസ്പി ഡോ. വി. ബാലകൃഷ്ണൻ നീലേശ്വരം സബ് രജിസ്ട്രാർ പരമേശ്വരൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി.
ആർടിഒ ചെക്ക് പോസ്റ്റിൽ ചരക്ക് വാഹനങ്ങളിൽ നിന്നും മറ്റും ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നു എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആണ് ഇന്ന് പരിശോധന നടത്തിയത്. പരിശോധന രാവിലെ 6.45 മണി മുതൽ 8.30 മണി വരെ നീണ്ടു നിന്നു. വാഹന ഡ്രൈവർമാർ പടി നൽകുന്നതായും ഏജൻ്റിനെ ഏർപെടുത്തുന്നതായും വിജിലൻസ് ടീമിന് നേരിട്ട് ബോധ്യപ്പെട്ടു. തുടർ നടപടികൾ ആവശ്യമാണെന്ന് വിജിലൻസ് സംഘം അറിയിച്ചു. സംഘത്തിൽ എസ് ഐ രമേശ്, എ എസ് ഐ സുഭാഷ് മറ്റു വിജിലൻസ് ഉദ്യോഗസ്ഥരായ സുരേശൻ, രാജീവൻ തുടങ്ങിയവർ ഉണ്ടായിരുന്നു.