ഡിവൈഎഫ്ഐ സമാഹരിച്ച ഔഫ് കുടുംബ സഹായ ഫണ്ട് ഫെബ്രുവരി 13 ന് കൈമാറും
കാഞ്ഞങ്ങാട്: കൊല്ലപ്പെട്ട കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഔഫ് അബ്ദുൾ റഹ്മാന്റെ കുടുംബത്തെ സഹായിക്കാൻ കാസറഗോഡ് ജില്ലയിലെ ഡിവൈഎഫ്ഐ സമാഹരിച്ച തുക, ഫെബ്രുവരി 13 ന് കൈമാറും.രാവിലെ 11 മണിക്ക് പഴയ കടപ്പുറത്ത് നടക്കുന്ന ചടങ്ങിൽ ഇടതു മുന്നണി കൺവീനർ എ. വിജയരാഘവനാണ് കുടുംബത്തിന് ഫണ്ട് കൈമാറുന്നത്.ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം, പ്രസിഡന്റ് എസ് സതീഷ് തുടങ്ങിയവർ സംബന്ധിക്കും.