പാലാരിവട്ടം പാലം നിർമ്മാണം മാർച്ച് പത്തോടെ പൂർത്തിയാവും: ഇ.ശ്രീധരൻ
കൊച്ചി: അഴിമതിയുടെ പഞ്ചവടിപ്പാലത്തിനുപകരം പാലാരിവട്ടത്ത് ഉയരുന്ന പുതിയ പാലത്തിന്റെ നിർമാണത്തിൽ അത്ഭുതംകൂറി മെട്രോമാൻ ഇ ശ്രീധരൻ. ‘എത്ര വേഗത്തിലും പിഴവില്ലാതെയും മനോഹരവുമായാണ് അവർ നിർമാണം പൂർത്തീകരിക്കുന്നതെന്ന് കാണുക. മാർച്ച് പത്തോടെ നിർമാണം പൂർത്തിയാകും’– അദ്ദേഹം പറഞ്ഞു.
ഡിഎംആർസിയുടെ നേതൃത്വത്തിൽ പുനർനിർമിക്കുന്ന പാലാരിവട്ടം പാലത്തിന്റെ നിർമാണപുരോഗതി കാണാൻ ചൊവ്വാഴ്ച രാവിലെയാണ് പൊന്നാനിയിൽനിന്ന് ശ്രീധരൻ പാലാരിവട്ടത്ത് എത്തിയത്. നിലവിൽ മറ്റൊരു നിർമാണത്തിന്റെയും മേൽനോട്ടച്ചുമതല വഹിക്കുന്നില്ല. കോവിഡ് വ്യാപകമായതോടെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർമാണത്തിലുണ്ടായിരുന്ന മെട്രോകളുടെ മേൽനോട്ടച്ചുമതലയിൽനിന്ന് ഒഴിഞ്ഞു. സംസ്ഥാന സർക്കാരിന്റെ പ്രത്യേക ആവശ്യപ്രകാരം ഏറ്റെടുത്ത പാലാരിവട്ടം പാലത്തിന്റെ നിർമാണപുരോഗതി വിലയിരുത്താൻമാത്രമാണ് ഇപ്പോൾ ഔദ്യോഗികയാത്രകളുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിയുടെ പഞ്ചവടിപ്പാലത്തിനുപകരം പാലാരിവട്ടത്ത് ഉയരുന്ന പുതിയ പാലത്തിന്റെ നിർമാണത്തിൽ അത്ഭുതംകൂറി മെട്രോമാൻ ഇ ശ്രീധരൻ. ‘എത്ര വേഗത്തിലും പിഴവില്ലാതെയും മനോഹരവുമായാണ് അവർ നിർമാണം പൂർത്തീകരിക്കുന്നതെന്ന് കാണുക. മാർച്ച് പത്തോടെ നിർമാണം പൂർത്തിയാകും’– അദ്ദേഹം പറഞ്ഞു.
ഡിഎംആർസിയുടെ നേതൃത്വത്തിൽ പുനർനിർമിക്കുന്ന പാലാരിവട്ടം പാലത്തിന്റെ നിർമാണപുരോഗതി കാണാൻ ചൊവ്വാഴ്ച രാവിലെയാണ് പൊന്നാനിയിൽനിന്ന് ശ്രീധരൻ പാലാരിവട്ടത്ത് എത്തിയത്. നിലവിൽ മറ്റൊരു നിർമാണത്തിന്റെയും മേൽനോട്ടച്ചുമതല വഹിക്കുന്നില്ല. കോവിഡ് വ്യാപകമായതോടെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർമാണത്തിലുണ്ടായിരുന്ന മെട്രോകളുടെ മേൽനോട്ടച്ചുമതലയിൽനിന്ന് ഒഴിഞ്ഞു. സംസ്ഥാന സർക്കാരിന്റെ പ്രത്യേക ആവശ്യപ്രകാരം ഏറ്റെടുത്ത പാലാരിവട്ടം പാലത്തിന്റെ നിർമാണപുരോഗതി വിലയിരുത്താൻമാത്രമാണ് ഇപ്പോൾ ഔദ്യോഗികയാത്രകളുള്ളതെന്നും അദ്ദേഹം പറഞ്ഞു.
നിർമാണം സംബന്ധിച്ച് ഡിഎംആർസിയുടെയും ഊരാളുങ്കലിന്റെയും എൻജിനിയർമാർ ഇ ശ്രീധരനോട് വിശദീകരിച്ചു. ഇതുവരെയുള്ള ജോലികളിൽ പൂർണതൃപ്തി രേഖപ്പെടുത്തിയാണ് അദ്ദേഹം മടങ്ങിയത്.