കണ്ണൂർ – കാസർകോട് നഗരങ്ങളിൽ യൂറോപ്പിൽ നിന്നുള്ള ലഹരി വസ്തുക്കളുമെത്തുന്നു
കാഞ്ഞങ്ങാട്:: കണ്ണൂർ – കാസർകോട് നഗരങ്ങളിൽ യൂറോപ്പിൽ നിന്നുള്ള ലഹരി വസ്തുക്കൾ വ്യാപകമായെത്തുന്നു. യൂറോപ്പിൽ പ്രചാരത്തിലുള്ള മെത്താം ഫിറ്റമിൻ എന്ന ലഹരി വസ്തു തലശേരിയിൽ വ്യാപകമായി ഉപയോഗിച്ചു വരുന്നതായാണ് റിപ്പോർട്ട്. ലഹരിക്കടിമകളായ രണ്ടു പെൺകുട്ടികളിൽ നടത്തിയ പരിശോധനയിലാണ് യൂറോപ്യൻ ലഹരിയും തലശേരിയിൽ എത്തുന്നുണ്ടെന്ന വിവരം പുറത്തറിയുന്നത്.
യൂറോപ്യൻ ലഹരിയ്ക്ക് പുറമെ പെൺകുട്ടികൾ ഒപിഎം, എൻഎംബിഎ, കഞ്ചാവ്, മോർഫിൻ എന്നിവയും ഉപയോഗിച്ചിരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. കേരളത്തിൽ മോർഫിൻ ഗുളികകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ തന്നെ ബംഗളൂരുവിൽ നിന്നാണ് മോർഫിൻ ഗുളികകൾ മലബാർ മേഖലകളിൽ എത്തുന്നത്.
കർണാടകയിലെ ഓൺലൈൻ ഫാർമസിയുടെ മറവിലാണ് മോർഫിൻ കച്ചവടം നടത്തുന്നത്. ബേക്കറി വ്യാപാരവുമായി ബന്ധപ്പെട്ട ചിലർ ലഹരി കടത്തിന് പിന്നിലുള്ളതായി പോലീസിന് രഹസ്യ വിവരം ലഭിച്ചതായാണ് റിപ്പോർട്ട്
കാഞ്ഞങ്ങാട്, കാസർകോട്, പയ്യന്നൂർ, തളിപ്പറമ്പ് ,തലശ്ശേരി, എന്നീ നഗരങ്ങളിൽ മയക്കുമരുന്ന് വിപണനത്തിന് പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുന്നതായാണ് വിവരം.
പോലീസിനു പുറമേ ആൻ്റിനെ ർ കോട്ടിക് സെല്ലും നീരീക്ഷണം കർശനമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം താമരശേരിയിൽ നിന്നും ഇത്തരം മയക്കമരുന്നുകളുമായി 4 യുവാക്കൾ പിടിയിലായിരുന്നു’ കാസർകോട് ജില്ലയുടെ സംസ്ഥാനാതിർത്തികൾ വഴി കർണ്ണാടകയിൽ നിന്നും വൻതോതിൽ മയക്കുമരുന്ന് കടത്ത് നടക്കുന്നതായാണ് വിവരം