യുവാവിൻ്റെ മരണത്തിൽ നാട് തേങ്ങി.
മുളിയാർ: ബെള്ളിപ്പാടി സ്വദേശിയായ ബഷീർ (40 വയസ്സ്) റാസൽ ഖൈമയിൽ മരണപ്പെട്ടു. ആസ്റ്റർ ഫാർമസി ജീവനക്കാരനായിരുന്നു.
മരുന്ന് കൈമാറാൻ ചെന്ന ബഷീർ തിരിച്ചു വരാത്തത്തിനെ തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണ്
റോഡുവക്കിൽ
വീണ കണ്ട് ആശുപത്രിയിൽ എത്തിച്ചതായി അറിഞ്ഞത്. പക്ഷെ രക്ഷിക്കാനായില്ല.
വീട് നിർമ്മാണത്തിന് തറ നിർമ്മിച്ച് പതിനഞ്ച് ദിവസം മുമ്പാണ് നാട്ടിൽ നിന്നും തിരിച്ചു പോയത്.
ഹമീദിൻ്റെയും, പരേതയായ ബീഫാത്തിമ്മയുടെയും മകനാണ്.
നസീറയാണ് ഭാര്യ.
വിദ്യാർത്ഥികളായ അഷിവ, അഫ്ര മക്കളാണ്. ഏക സഹോദരൻ അഷ്റഫ് ദുബായിലാണ്.
നാട്ടുകാർക്കിടയിൽ ഏറെ പ്രിയങ്കരനായിരുന്ന ബഷീറിൻ്റെ മരണം
നാടിൻ്റെ ദുഖമായി.
മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നു വരുന്നു.