മുംബൈയിൽ എൽ പി ജി സിലിണ്ടറുകൾ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ തീപിടിത്തം, നാല് പേർക്ക് പരിക്ക്
മുംബൈ: എൽ പി ജി സിലിണ്ടറുകൾ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ തീപിടിത്തം. അന്ധേരിയിലെ വെർസോവ പ്രദേശത്തെ യാരി റോഡിൽ സ്ഥിതിചെയ്യുന്ന ഗോഡൗണിൽ ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം.
അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്