ഭരണം കുട്ടിക്കളിയാക്കിയെന്ന് ബിജെപി; തിരുവനന്തപുരം മേയർക്കെതിരെ സമരം
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വിദ്യാര്‍ഥിനിയെ മേയറാക്കി സി.പി.എം നേടിയ മേല്‍ക്കൈക്ക് ,പിന്‍സീറ്റ് ഡ്രൈവിങ് എന്ന ആരോപണം ഉയര്‍ത്തി തിരിച്ചടിക്കാന്‍ ബി.ജെ.പി. വാര്‍ഷിക പദ്ധതി തയാറാക്കുന്ന യോഗങ്ങളില്‍ പോലും പങ്കെടുക്കാതെ മേയര്‍ ആര്യ രാജേന്ദ്രന് കോര്പ്പറേഷന് ഭരണം കുട്ടിക്കളിയാക്കിയെന്ന് ആരോപിച്ച് സമരത്തില്‍. തിരഞ്ഞെടുപ്പ് അടുത്തതോടെയാണ് സി.പി.എം–ബി.ജെ.പി പോര് രൂക്ഷമായത്.
നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നു 21 കാരിയെ മേയറാക്കിയുള്ള സി.പി.എം പരീക്ഷണം. ചരിത്രം കുറിച്ച നീക്കത്തിന്റെ ഗ്ളാമര്‍ സംസ്ഥാനത്തെമ്പാടും, പ്രത്യേകിച്ച് കടുത്ത മല്‍സരം നടക്കുന്ന തലസ്ഥാനത്തും ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍. അത് മുന്‍കൂട്ടി കണ്ടാണ് ബി.ജെ.പി നീക്കം.
കോര്പ്പറേഷന് വാര്‍ഷിക പദ്ധതി തയാറാക്കാനുള്ള യോഗത്തില്‍ മേയറോ ഡെപ്യൂട്ടി മേയറോ പങ്കെടുത്തില്ല. യോഗം വിളിച്ചുകൂട്ടിയ മേയര്‍ പാര്‍ട്ടി പരിപാടിക്കായി കണ്ണൂര്‍ പോയി. ഭരണത്തേക്കുറിച്ച് ഒന്നും അറിയാതെ നേതാക്കന്മാര് പറയുന്നതനുസരിച്ച് പ്രവര്‍ത്തിക്കുന്നതുകൊണ്ടാണിതെന്നാണ് ആക്ഷേപം.
എന്നാല്‍ അതീവപ്രധാനയോഗമല്ലായിരുന്നെന്നും വികസനസെമിനാറില്‍ പങ്കെടുത്തില്ലെന്നത് രാഷ്ട്രീയ ആരോപണം മാത്രമെന്നുമാണ് മേയറുെട മറുപടി.
മേയറെ ചൊല്ലിയുള്ള സമരം വരുംദിവസങ്ങളിലും തുടരും. ത്രികോണ മല്‍സരം പ്രതീക്ഷിക്കുന്ന നേമം,വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം എന്നീ നാല് മണ്്ഡലങ്ങളാണ് കോര്‍പ്പറേഷനിലുള്ളത്