കേരളം ഫിറോസ് കുന്നംപറമ്പിലിന്റെ ചാരിറ്റി സേവനങ്ങൾ ഒരുപാട് അഭിനന്ദിക്കപ്പെട്ട കാര്യമാണ് പക്ഷെ കഴിഞ്ഞ ദിവസം മുതൽ മുൻ നിലപാടുകൾ മാറ്റി പൂർണമായ രാഷ്ട്രീയക്കാരനായി മാറുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.മാത്രമല്ല സ്ത്രീകളെ അവഹേളിക്കുന്ന പദപ്രയോഗങ്ങൾ ഉപോയോഗിച്ചതോടെ ഫിറോസിന്റെ ഗ്രാഫ് കുത്തനെ താഴ്ന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നതിന് ,മുമ്പ് അഭിനന്ദിച്ചവർപോലും കൈവിടുന്നു രംഗമാണ് ഇപ്പോൾ . സ്ത്രീകളെ വേശ്യ എന്നൊക്കൊ വിളിക്കാൻ കുപ്പത്തൊട്ടികൾക്ക് മാത്രമേ സാധിക്കുകയുള്ളു എന്നാണ് പൊതു വികാരം . അഭിനയം നിർത്തി യഥാർത്ഥ ഫിറോസിനെയാണ് നിങൾ കാണുന്നതെന്ന പോസ്റ്റുകളും പ്രചരിക്കുകയാണ് ,അതെ സമയം മുസ്ലിം ലീഗ് പ്രവർത്തകർ ഫിറോസിനെ ആവേശപൂർവം സീകരിച്ചിരിക്കുകയാണ് ..ഇ വേളയിലാണ് രാഷ്ട്രീയ നിരീക്ഷകനും പൊതുപ്രവർത്തകനുമായ ഖലീൽ കളനാടിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നത്
പോസ്റ്റിന്റെ പൂർണ രൂപം
നന്മമരത്തിന്റെ കടക്കൽ കോടാലി വെക്കുന്നത് അതിന്റെ ചില്ലകളിൽ കുടിയേറിയിരിക്കുന്ന അഹങ്കാരമെന്ന വെട്ടുക്കിളി തന്നെയാണോ ??
===================================
ഫിറോസ് കുന്നംപറമ്പിൽ … ഒരുപാടു ഇഷ്ട്ടമായിരുന്നു നിങ്ങളെ നിങ്ങളുടെ പ്രവർത്തികളിലൂടെ .. ഒരു സെലിബ്രിറ്റിയെ കാണുമ്പോളും ഓടി ചെല്ലുന്ന സ്വഭാവമോ അവരോടൊപ്പം സെൽഫി എടുക്കുന്ന ശീലമോ ഇല്ലാതിരുന്നിട്ടും നിങ്ങളെന്ന മനുഷ്യസ്നേഹിയെ കണ്ടപ്പോൾ ഓടി വന്നിരുന്നു , ചേർന്ന് നിന്നു സെൽഫിയും എടുത്തു .. നിങ്ങളെ കുറിച്ച് മനസ്സിലുള്ളതൊക്കെ മുഖപുസ്തകത്തിൽ തുറന്നെഴുതുകയും ചെയ്തു ,
പക്ഷെ കഴിഞ്ഞ കുറച്ചു നാളുകളായി നിങ്ങളുടെ സംസാരരീതിയിൽ അഹങ്കാരത്തിന്റെ ധ്വനികൾ കടന്നു വരുന്നുണ്ടായിരുന്നു , നിങ്ങൾക്ക് എതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു എന്നതിന്റെ പേരിൽ ജസ്ല എന്ന ഒരു പെൺകുട്ടിയെ വളരെ മോശമായ രീതിയിൽ അധിക്ഷേപിക്കുകയും അവരെ വേശ്യ എന്ന് വരെ നിങ്ങൾ ലൈവ് വന്നു വിളിക്കുന്നത് കണ്ടപ്പോൾ ഫിറോസ് എന്ന മനുഷ്യനോട് ഉണ്ടായിരുന്ന ബഹുമാനം ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴുകയാണ് മനസ്സിൽ നിന്നും ..
ഫിറോസ് ചെയ്യുന്ന നന്മകൾ നിലനിൽക്കണം , അടുത്ത കാലത്തായി ഫിറോസിന്റെ തലയിൽ കയറിയിരിക്കുന്ന അഹങ്കാരം ഒരുപക്ഷെ ആ നന്മകളുടെ അന്തകൻ ആയേക്കാം .. അങ്ങനെ സംഭവിക്കരുതെന്നു ആത്മാർത്ഥമായി ആഗ്രഹിച്ചു കൊണ്ട് തന്നെയാണ് ഈ കുറിപ്പ് …