കളഞ്ഞുകിട്ടിയ മൊബൈല്‍ ഫോണ്‍ തിരിച്ചു നല്കി നീലേശ്വരം ചിറപുറത്തെ ഓട്ടോ ഡ്രൈവര്‍ മാതൃകയായി
നീലേശ്വരം : കളഞ്ഞുകിട്ടിയ മൊബൈല്‍ ഫോണ്‍ തിരിച്ചു നല്കി നീലേശ്വരം ചിറപുറത്തെ ഓട്ടോ ഡ്രൈവര്‍ മാതൃകയായി. ചൊവ്വാഴ്ച്ച വൈകുന്നേരമാണ് സംഭവം. ചിറപ്പുറം ഓട്ടോ സ്റ്റാന്‍ഡിലെ നന്ദകുമാറിന്റെ ഓട്ടോയില്‍ കയറിയ യാത്രക്കാരന് തന്റെ മൊബൈല്‍ ഫോണ്‍ ഓട്ടോയില്‍ മറന്നുവച്ച് ഇറങ്ങിപ്പോവുകയായിരുന്നു. ഫോണിലേക്ക് ഉടമ വിളിച്ചന്വേഷിക്കുമെന്ന് കരുതിയെങ്കിലും വിളി വന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവില്‍ ഫോണിന്റെ ഉടമയെ രാത്രി വൈകി കണ്ടെത്തുകയായിരുന്നു. ഉടമയെ കണ്ടെത്തി ഫോണ്‍ തിരിച്ചേല്‍പ്പിച്ച സന്തോഷത്തിലാണ് നന്ദകുമാര്‍.