ഇ -മുലാക്കാത്ത് പദ്ധതിക്ക് തുടക്കമായി
കാഞ്ഞങ്ങാട്: കോവിഡ് കാലത്ത് തടവുകാർക്ക് ബന്ധുക്കളുമായി സംവദിക്കാനായി ജയിൽ വകുപ്പ് ഇ മുലാക്കത്ത് പദ്ധതി നടപ്പാക്കുന്നു. കാഞ്ഞങ്ങാട് സബ് ജയിലിൽ ഇതിൻ്റെ ഭാഗമായ് അജാനൂർ ലയൺസ് ക്ലബ്ബ് ഉപകരണങ്ങൾ കൈമാറി. പദ്ധതി ഡി ഐ ജി വിനോദ് കുമാർ എം കെ ഉദ്ഘാടനം ചെയ്തു. ജയിൽ സൂപ്രണ്ട് കെ വേണുവിന്റെ അധ്യക്ഷതയിൽ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് എം ബി എം അഷ്റഫ് , സോൺ ചെയർ പേർസൺ വി വേണുഗോപാൽ, ക്ലബ്ബ് ട്രഷറർ ഹസൻ യാഫ, ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് എ ശ്രീനിവാസൻ , ഷംസുദീൻ പാലക്കി, സി എം കുഞ്ഞബ്ദുള്ള, സദാത്ത് സിറ്റി ബാഗ്, കാവു അറഫ, ലിയാക്കത്ത്, സി പി സുബൈർ എന്നിവർ പ്രസംഗിച്ചു. വനിതാ സൂപ്രണ്ട് രാഖി രാഘവൻ നന്ദി