ബെംഗളൂരുവില്‍ നിന്നും കടത്തുകയായിരുന്ന എഡിഎംഎയുമായി 4 കാഞ്ഞങ്ങാട് സ്വദേശികൾ അറസ്റ്റില്‍
കാസർകോട്: : ബെംഗളൂരുവില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് കടത്തുകയായിരുന്ന മാരക മയക്കുമരുന്നയ എഡിഎംഎയുമായി നാലുപേര്‍ അറസ്റ്റില്‍. കാസര്‍കോട് ഡിവൈഎസ്പി പി പി സദാനന്ദന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആദൂര്‍ സി എ നഗറില്‍ നടത്തിയ വാഹന പരിശോധനയിക്കിടയിലാണ് 48 ഗ്രാം എഡിഎംഎ പിടിച്ചെടുത്തത്. കാഞ്ഞങ്ങാട് ആവിയിലെ പി ഫായിസ് (25),പടന്നക്കാട്ടെ ടിഎം ജുമൈര്‍ (28), മീനാപ്പീസിവെ ഇ ഫായിസ് (30), കല്ലുരാവിയിലലെ മുഹമദ് അസ്സര്‍ (23) എന്നിവരാണ് അറസ്റ്റിലായത്. ബംഗളൂരുവില്‍ നിന്ന് വന്ന കാറില്‍ ഡ്രൈവര്‍ സീറ്റിന് സമീപമുള്ള പെട്ടിയിലാണ് മയക്കുമരുന്നുണ്ടായത്. ജില്ലാ ആന്റി നാര്‍ക്കോട്ടിക് ഫോഴ്സ് തലവന്‍ ജെയ്സണ്‍ കെ അബ്രഹാം , ഇന്‍സ്പെക്ടര്‍മാരായ സി എ അബ്ദുള്‍ റഹ്മാന്, വി വിശ്വംഭരന്, എസ്ഐ കെ നാരാണന് നായര്‍, സി കെ ബാലകൃഷ്ണന്, അബൂബക്കര്‍ കല്ലായി, എഎസ്ഐ ശിവകുമാര്‍, മികേഷ്, മോഹനന്, ടി ചന്ദ്രന്, കെ രാജന്, , ജെ നാരായണ, സൂരജ്, എന്നിവരാണ് പരിശോധനാൈ സംഘത്തിലുണ്ടായിരുന്നത്.