കണ്ണൂരില്‍ ട്രാന്‍സ്ജെന്‍ഡര്‍ തീകൊളുത്തി മരിച്ചു.
കണ്ണൂര്‍: ട്രാന്‍സ്ജെന്‍ഡര്‍ കണ്ണൂരില്‍ തീകൊളുത്തി മരിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തോട്ടട സമാജ്വാദി കോളനിയിലെ സ്നേഹയാണ് മരിച്ചത്.
ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കണ്ണൂര്‍ കോര്‍പ്പനിലെ 36-ാം ഡിവിഷനില്‍ നിന്ന് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി സ്നേഹ മത്സരിച്ചിരുന്നു.ആത്മഹത്യയ്ക്ക് കാരണം കുടുംബ പ്രശ്നങ്ങളാണെന്നാണ് പോലീസ് പറഞ്ഞു. സ്നേഹയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.