ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് രജിസ്റ്റര്‍ ചെയ്ത 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ആദ്യഘട്ടം തിരുവനന്തപുരത്ത് ബുധനാഴ്ച തുടങ്ങാനിരിക്കെ മേളയ്ക്കായി രജിസ്റ്റര്‍ ചെയ്ത 20 പേര്‍ക്ക് കൊറോണ വൈറസ് രോഗം ബാധിച്ചിരിക്കുന്നു. ടാ?ഗോര്‍ തീയേറ്ററില്‍ നടത്തിയ പരിശോധനയിലാണ് ഇരുപത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 1500 പേരെ പരിശോധിച്ചതിലാണ് ഇരുപത് പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാളെ കൂടി ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ ഡെലി?ഗേറ്റുകള്‍ക്ക് കൊവിഡ് പരിശോധനയ്ക്ക് അവസരമുണ്ടാവും അതിനു ശേഷം എത്തുന്ന ഡെലി?ഗേറ്റുകള്‍ സ്വന്തം നിലയില്‍ കൊവിഡ് പരിശോധന നടത്തേണ്ടി വരുന്നതാണ്.
കൊറോണ വൈറസ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇക്കുറി ചലച്ചിത്രമേള നടക്കുന്നത്. നാല് ന?ഗരങ്ങളിലായി പല ഘട്ടങ്ങളിലായിട്ടാണ് ഇക്കുറി ചലച്ചിത്രമേള നടക്കുന്നതും. 2500 പേര്‍ക്കാണ് ആകെ പ്രവേശനം നല്‍കുന്നത്. വിവിധ തീയേറ്ററുകളിലായി ഇതുവരെ 2116 സീറ്റുകള്‍ ഇവിടെ ഒരുക്കിയിരിക്കുന്നത്. തീയേറ്ററുകളിലെ പകുതി സീറ്റില്‍ മാത്രമാണ് പ്രവേശനം നല്‍കുന്നത്. മുന്‍കൂട്ടി റിസര്‍വ് ചെയ്തായിരിക്കും പ്രവേശനം. സീറ്റ് നമ്ബര്‍ അനുസരിച്ചാവും ഡെലി?ഗേറ്റുകളെ ഇരുത്തുക. കൈരളി, ശ്രീ, നിള, കലാഭവന്‍, ടാഗോര്‍, നിശാഗന്ധി തുടങ്ങിയ തിയ്യറ്ററുകളിലാണ് സിനിമ കളിക്കുക.