കൊവിഡ് വാക്സിന് രണ്ടാം ഡോസ് ശനിയാഴ്ച മുതല്‍; രാജ്യത്തെ രോഗികളില്‍ 71 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലും
ന്യൂഡല്‍ഹി: കൊവിഡ് വാക്സിന് രണ്ടാം ഡോസ് വിതരണം ശനിയാഴ്ച മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ആദ്യഘട്ടത്തില്‍ ഇതുവരെ 63,10,194 ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്‍നിര പോരാളികള്‍ക്കും വാക്സിന് നല്‍കിയതായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് അറിയിച്ചു.രാജ്യത്ത് നിലവില്‍ ചികിത്സയിലുളള കൊവിഡ് രോഗികള്‍ 3.12 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ആകെ 1.08 കോടി പേരാണ് കൊവിഡ് ബാധിതരായത്. ഇതില്‍ 1.43 ലക്ഷം പേരാണ് നിലവില്‍ ചികിത്സയിലുളളതെന്നും ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. 1.55 ലക്ഷം പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. മരണ നിരക്ക് 1.43 ശതമാനമാണ്. കഴിഞ്ഞ ഒരാഴ്ചയായി ഇത് 0.82 ശതമാനമാണ്. കൊവിഡ് മരണനിരക്ക് 10 ലക്ഷത്തില്‍ 112 ആയി ചുരുങ്ങി.
രാജ്യത്തെ കൊവിഡ് രോഗബാധിതരില്‍ ബഹുഭൂരിപക്ഷവും കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ്. 71 ശതമാനമാണ് ഈ സംസ്ഥാനങ്ങളിലെ രോഗബാധിതര്‍. രോഗികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുളള കേരളത്തില്‍ 65,670 പേരാണ് ഇപ്പോള്‍ ചികിത്സയിലുളളത്. മഹാരാഷ്ട്രയില്‍ 35,991 പേരാണ് ചികിത്സയില്‍ ഉളളതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.