ശബരിമലയിൽ പ്രതിദിന ദർശനം 5000 പേർക്ക് മാത്രം;സംസ്ഥാന സർക്കാർ, ദേവസ്വം ബോർഡിന്റെ ആവശ്യം തളളി
തിരുവനന്തപുരം : കുംഭമാസ പൂജയ്ക്ക് ശബരിമലയിൽ പ്രതിദിന ദർശനം 5000 പേർക്ക് മാത്രമെന്ന് സംസ്ഥാന സർക്കാർ. ഉന്നതതല യോഗത്തിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. കൊവിഡ് രോഗവ്യാപനം കണക്കിലെടുത്താണ് ദർശനത്തിനുളള ഭക്തരുടെ എണ്ണം പരിമിതപ്പെടുത്തിയത്.ശബരിമലയിൽ ദർശനത്തിനായി പ്രതിദിനം 15,000 പേരെ പ്രവേശിപ്പിക്കാൻ അനുമതി നൽകണമെന്നായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് സർക്കാരിന് കത്ത് നൽകിയിരുന്നു. കൊവിഡ് സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി തീരുമാനമെടുക്കാൻ ദേവസ്വം വകുപ്പ് ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തുകയായിരുന്നു. മാസപൂജയ്ക്ക് അയ്യായിരം പേരെ അനുവദിക്കാമെന്നാണ് ഹൈക്കോടതി നേരത്തെ അനുവാദം നൽകിയത്.